ചെന്നൈയിനെ വീഴ്ത്തി കേരളത്തിന്റെ ബ്ലാസ്റ്റ്!

ഐഎസ്എൽ ഫുട്ബോളിൽ 2–ാം പകുതിയിൽ നേടിയ 3 ഗോളുകളിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം (3–0).

https-www-manoramaonline-com-web-stories-sports-2022 https-www-manoramaonline-com-web-stories-sports 4v40u6deuh3qt1d1rqnhajgcik 4e3l6mth2kellhl22r52gc7vlf web-stories

വിലക്കിൽനിന്നുള്ള തിരിച്ചു വരവ് ഇരട്ടഗോളോടെ ഹോർഹെ പെരേര ഡയസ് അസ്സലാക്കി. 52, 55 മിനിറ്റുകളിലായിരുന്നു അർജന്റീന താരത്തിന്റെ ഗോളുകൾ.

ഉജ്വലമായൊരു ഫ്രീകിക്ക് ഗോളോടെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ജയത്തിനു തൊങ്ങൽ ചാർത്തി.

പിൻ‌നിരയിൽ നിന്നുള്ള ബ്ലാസ്റ്റേഴ്സിന്റെ ഒട്ടേറെ മുന്നേറ്റങ്ങൾ‌ക്കു തുടക്കമിട്ട ലെഫ്റ്റ് ബായ്ക്ക് സഞ്ജീവ് സ്റ്റാലിനാണ് ഹീറോ ഓഫ് ദ് മാച്ച്.

ചെന്നൈയിൻ എഫ്‍സിക്കായി മലയാളി താരം ജോബി ജസ്റ്റിൻ ആദ്യമായി ആദ്യ ഇലവനിൽ ഇടംപിടിച്ചു.

ജയത്തോടെ പോയിന്റ് പട്ടികയിൽ അൽപനേരം ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തെത്തിയെങ്കിലും പിന്നാലെ ഗോവയെ തോൽപിച്ച് മുംബൈ 4–ാം സ്ഥാനത്തു തിരിച്ചെത്തി.