ബ്ലാസ്റ്റേഴ്സിന്റെ ‘കണക്കുകൂട്ടലുകൾ’

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിനു കളിക്കണമെങ്കിൽ എന്തൊക്കെ സംഭവിക്കണം? കേരള ബ്ലാസ്റ്റേഴ്സ്–മുംബൈ സിറ്റി പോരാട്ടമാകും അതില്‍ നിർണായകമാകുക.

https-www-manoramaonline-com-web-stories 3tjoc8jeu34dr02bc2jhk62ooe https-www-manoramaonline-com-web-stories-sports-2022 https-www-manoramaonline-com-web-stories-sports 2uduqi5h7rq1d5od7d7m2cdj3l how-kerala-blasters-join-isl-play-offs

ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയാൽ മുംബൈയ്ക്കു പ്ലേഓഫ് കളിക്കാം. മുംബൈയെ കീഴടക്കി അവസാന മത്സരത്തിൽ ഗോവയ്ക്കെതിരെയും ജയം കണ്ടെത്തിയാൽ ബ്ലാസ്റ്റേഴ്സിന് ഒന്നും നോക്കാതെ പ്ലേഓഫ് ഉറപ്പിക്കാം. ഇതോടെ ബ്ലാസ്റ്റേഴ്സിന് 36 പോയിന്റ് ആകും.

മുംബൈയ്ക്കെതിരെ സമനിലയാണെങ്കിലും കേരളത്തിനു സാധ്യത. അവസാന ലീഗ് മത്സരത്തിൽ ഹൈദരാബാദിനെതിരെ മുംബൈ ജയിക്കാതിരിക്കുകയും ബ്ലാസ്റ്റേഴ്സ് ഗോവയെ തോൽപ്പിക്കുകയും ചെയ്താൽ വുക്കൊമനോവിച്ചിനും സംഘത്തിനും 34 പോയിന്റോടെ പ്ലേഓഫ് കളിക്കാം.

മുംബൈയ്ക്കെതിരായ മത്സരം മാത്രം ജയിച്ചും ബ്ലാസ്റ്റേഴ്‌സിനു പ്ലേഓഫിലെത്താം. മുംബൈ ഹൈദരാബാദിനോടും ജയമില്ലാതെ മടങ്ങിയാലാണ് ആ അവസരം.