മൂന്നടിയിൽ ‘ആറാടി’ ബ്ലാസ്റ്റേഴ്സ്!

ഐഎസ്എൽ ഫുട്ബോളിലെ നിർണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് 3–1ന്റെ വിജയം. ജയത്തോടെ മുംബൈയെ മറികടന്ന് പോയിന്റ് പട്ടികയിൽ 4–ാം സ്ഥാനത്തേക്കു കയറിയ ബ്ലാസ്റ്റേഴ്സ് പ്ലേഓഫിലേക്ക് ഒരു കാൽവച്ചു.

19–ാം മിനിറ്റിൽ മുംബൈ താരം കാസിഞ്ഞോയിൽനിന്നു പന്തു തട്ടിയെടുത്ത സഹൽ ലാലെങ്മാവിയയെ വെട്ടിയൊഴിഞ്ഞു. മുർത്താദ ഫോളും മെഹ്താബ് സിങ്ങും അപകടം മണത്ത് സഹലിനെ വട്ടമിട്ടെങ്കിലും ചടുലച്ചുവടുകളുമായി സഹൽ ഇരുവരെയും കബളിപ്പിച്ചു. ഇത്തിരിവട്ടം സ്ഥലത്തിലൂടെ സഹൽ പായിച്ച പന്ത് ഗോളിലെത്തി!

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ, ബോക്സിന്റെ ഇടതുപാർശ്വത്തിൽ ഫോളിനെ ക്ഷണിച്ചു വരുത്തി വാസ്കെസ് വാങ്ങിയെടുത്തത് പെനൽറ്റി കിക്ക്. കിക്കെടുത്ത വാസ്കെസ് ഒന്നാഞ്ഞു തൊടുത്ത നിലംപറ്റെയുള്ള ഷോട്ടിൽ നവാസ് വീണ്ടും നിസ്സഹായൻ.

3–ാം ഗോളും ഫോളിന്റെയും നവാസിന്റെയും പിഴവിൽ നിന്ന്. വാസ്കെസ് സമീപം നിൽക്കെ ഫോൾ നവാസിനു ബാക്ക് പാസ് നൽകി. അരയ്ക്കൊപ്പം വന്ന പന്ത് നവാസ് അടിച്ചകറ്റാൻ ശ്രമിച്ചത് പിഴച്ചു. പന്ത് കാലിൽ തട്ടി പിന്നിലേക്ക്. തക്കം പാർത്തു നിന്ന വാസ്കെസ് പന്ത് വലയിലാക്കി.

71–ാം മിനിറ്റിൽ ഡിയേഗോ മൗറീഷ്യപെനൽറ്റി ഗോളിലൂടെ മുംബൈയ്ക്ക് ചെറിയൊരു ആശ്വാസം നൽകി.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories