കോലിക്ക് വേണം, നൂറിൽ നൂറ്!

നാളെ തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോലിയും ആരാധകരും കാത്തിരിക്കുന്നത് നൂറിൽ നൂറിനാണ്; കരിയറിലെ സെഞ്ചുറി ടെസ്റ്റിൽ ഒരു സെഞ്ചുറി.

content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 7o76g6jboan26far0j035gea02 3mgnohila7mh1lbrr7ens54djk virat-kohli-needs-a-hundred-in-his-100-th-test

2019 നവംബറിൽ ബംഗ്ലദേശിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ കോലിക്കു തുടർന്നു കളിച്ച 70 ഇന്നിങ്സുകളിലൊന്നിലും മൂന്നക്കം നേടാനായിട്ടില്ല. 828 ദിവസമാണ് സെഞ്ചുറിയില്ലാതെ കോലി പിന്നിട്ടത്.

കോലിയുടെ 100–ാം ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുമെന്ന തീരുമാനം തിരുത്തിയ ബിസിസിഐ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കോലി @ ടെസ്റ്റ്

മത്സരം: 99 റൺസ്: 7962 ശരാശരി: 50.39 സെഞ്ചുറി: 27 ക്യാച്ച്: 100

610

ശ്രീലങ്കയ്ക്കെതിരെയുള്ള കഴിഞ്ഞ 4 ടെസ്റ്റ് ഇന്നിങ്സുകളിൽ വിരാട് കോലി നേടിയത് 610 റൺസ്. 2 ഇരട്ട സെഞ്ചുറിയും ഒരു സെഞ്ചുറിയും ഉൾപ്പെടെയാണിത്. സ്കോർ ഇങ്ങനെ: 104*, 213, 243, 50

71

ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന 71–ാമത്തെ താരമെന്ന നേട്ടമാണ് നാളെ കോലിയെ കാത്തിരിക്കുന്നത്. 12–ാമത്തെ ഇന്ത്യൻ താരവും. കൂടുതൽ കായിക വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/sports