ടെസ്റ്റ് ഓൾറൗണ്ടർമാരിൽ ജഡേജ ഒന്നാമൻ!

മൊഹാലി ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ പുറത്തെടുത്ത ‘മോഹിപ്പിക്കുന്ന’ പ്രകടനത്തിനു പിന്നാലെ, രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കയ്യടക്കി ഇന്ത്യയുടെ രവീന്ദ്ര ജഡേജ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sports-2022 https-www-manoramaonline-com-web-stories-sports 6p9bobl6482epevk3m5qq46ltb 6buek6v2i13tai308n78i7pk90 ravindra-jadeja-becomes-world-number-1-all-rounder

വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജെയ്സൻ ഹോൾഡറിനെ പിന്തള്ളിയാണ് ജഡേജ ഒന്നാം സ്ഥാനത്തെത്തിയത്. 2021 ഫെബ്രുവരി മുതൽ ഹോൾഡറാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

മൊഹാലി ക്രിക്കറ്റ് ടെസ്റ്റിൽ പുറത്താകാതെ 175 റൺസെടുത്ത ജഡേജയായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ല്.

ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ജഡേജ, രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് കൂടി പിഴുത് ടീമിന്റെ വിജയശിൽപിയായി.

മൊഹാലിയിൽ തന്റെ 100–ാം ടെസ്റ്റ് കളിച്ച വിരാട് കോലി രണ്ടു സ്ഥാനം കയറി അഞ്ചാം റാങ്കിലെത്തി. മത്സരത്തിൽ 45 റൺസാണ് കോലി നേടിയത്.

97 പന്തിൽ 96 റൺസെടുത്ത ഋഷഭ് പന്ത് ഒരു സ്ഥാനം കയറി ആദ്യ പത്തിൽ ഇടംപിടിച്ചു.