വിൻഡീസിനെ വീഴ്ത്തി ഇന്ത്യൻ സ്ത്രീശക്തി!

വമ്പൻമാരെ അട്ടിമറിച്ചെത്തിയ വെസ്റ്റിൻഡീസ് വനിതകളുടെ വിജയക്കുതിപ്പിന് വിരാമമിട്ട് ലോകകപ്പിൽ ഇന്ത്യൻ വനിതകളുടെ ആവേശപ്രകടനം. മത്സരത്തിൽ ഇന്ത്യ വിൻഡീസിനെ 155 റൺസിന് തകർത്തു.

https-www-manoramaonline-com-web-stories 36qvt7mdnhnnsjs28t0qths066 162thu810codgr1sgq6j0l2psa https-www-manoramaonline-com-web-stories-sports-2022 https-www-manoramaonline-com-web-stories-sports womens-world-cup-india-beat-west-indies-by-155-runs

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 317 റൺസ്. സ്മൃതി മന്ഥന, ഹർമൻപ്രീത് കൗർ എന്നിവരുടെ സെഞ്ചുറികളായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്.

123 റൺസുമായി ഓപ്പണർ സ്മൃതി മന്ഥന ഇന്ത്യയുടെ ടോപ് സ്കോററായി. 119 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതമാണ് മന്ഥന 123 റൺസെടുത്തത്.

ഹർമൻപ്രീത് കൗർ 107 പന്തിൽ 109 റൺസെടുത്തു. 10 ഫോറും രണ്ടു സിക്സും സഹിതമാണിത്.

മറുപടി ബാറ്റിങ്ങിൽ സ്കോർ 100ൽ നിൽക്കെ ദിയേന്ദ്ര ഡോട്ടിനെ സ്നേഹ് റാണ പുറത്താക്കിയത് വഴിത്തിരിവായി. പിന്നീട് കൂട്ടത്തോടെ തകർന്ന വിൻഡീസ് 162ന് പുറത്തായി