ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാർ

രാജ്യത്തിനകത്തും പുറത്തുമായി അവിശ്വസനീയമായ വിജയങ്ങൾ സമ്മാനിച്ച ഇന്ത്യൻ ടീമിൽ എക്കാലത്തും ആ ടീമിനെ നയിക്കാൻ അമരക്കാരനായി ഒരു നായകൻ ഉണ്ടായിരുന്നു.

കപിൽ ദേവ്

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറന്മാരിൽ ഒരാൾ. 1983 വേൾഡ് കപ്പ് ഇന്ത്യ ഉയർത്തിപ്പോൾ അമരത്ത് കപിൽ ദേവ് ഉണ്ടായിരുന്നു.

മുഹമ്മദ് അസ്ഹറുദ്ദീൻ

1984 ലെ ഇംഗ്ലണ്ടിനെതിരെയുളള തന്റെ ആദ്യ കളിയിൽ തന്നെ മറക്കാനാവാത്ത സെഞ്ച്വറി സമ്മാനിച്ച വ്യക്തി. 47 അന്താരാഷ്ട്ര മാച്ചുകളിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്നു.

സൗരവ് ഗാംഗുലി

വിദേശ ഗ്രൗണ്ടുകൾ പേടിസ്വപ്നമായിരുന്ന ഇന്ത്യൻ ടീമിനെ ആ പേടിയിൽ നിന്നും ഉയർത്തിക്കൊണ്ടു വന്ന് ചിന്നി ചിതറിക്കിടന്ന ഇന്ത്യൻ ടീമിനെ ചേർത്തുവെച്ച ദാദാ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ.

മഹേന്ദ്ര സിംഗ് ധോണി

" ക്യാപ്റ്റൻ കൂൾ " ഏതു സമ്മർദ്ദ സാഹചര്യത്തിലും അത് മറികടന്ന് ടീമിനെ വിജയിപ്പിക്കാൻ കഴിവുള്ള ക്യാപ്റ്റൻ. 1983 ലെ വേൾഡ് കപ്പിന് ശേഷം 2011 ൽ വീണ്ടും ഇന്ത്യ കിരീടം ഉയർത്തിയത് ധോണിയുടെ കീഴിലായിരുന്നു.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories