ലോക ഒന്നാം നമ്പർ താരം ആഷ്‍ലി ബാർട്ടി വിരമിച്ചു; ഞെട്ടലിൽ ടെന്നിസ് ലോകം.

ഓസ്ട്രേലിയയുടെ ലോക ഒന്നാം നമ്പർ വനിത ടെന്നിസ് താരം ആഷ്ലി ബാർട്ടി വിരമിച്ചു.

ഇരുപത്തിയഞ്ചാം വയസിലാണ് ഞെട്ടിപ്പിക്കുന്ന വിരമിക്കൽ പ്രഖ്യാപനം.

ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയ ബാർട്ടി, 2019ൽ ഫ്രഞ്ച് ഓപ്പൺ, 2021ൽ വിംബിൾഡൻ കിരീടിങ്ങൾ നേടി.

ഹാർഡ് കോർട്ട്, കളിമൺകോർട്ട്, പുൽകോർട്ട് പ്രതലങ്ങളിൽ ഗ്രാൻസ്ലാം നേടിയ താരമാണ്.

സമൂഹ മാധ്യമത്തിലൂടെയാണ് ബാർട്ടി ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയത്.

ടെന്നിസിന് അപ്പുറപ്പുള്ള സ്വപ്നങ്ങൾ പിന്തുടരുന്നതിനായാണ് കളി മതിയാക്കുന്നതെന്നു ബാർട്ടി പറഞ്ഞു.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories