തുടക്കം മിന്നിച്ച് കൊൽക്കത്ത

ഐപിഎൽ 15–ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയത്തുടക്കം. 6 വിക്കറ്റിനാണ് കൊൽക്കത്തയുടെ വിജയം

3fe5e761cf6ogl4ff86u62qv5a https-www-manoramaonline-com-web-stories-sports-2022 https-www-manoramaonline-com-web-stories-sports 578to67a3sqtlp5rcs8jbuejs9 web-stories

മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ (50*) മികവിൽ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ നേടിയത് 131 റൺസ്.

മറുപടി ബാറ്റിങ്ങിൽ ഒൻപതു പന്തും ആറു വിക്കറ്റും ബാക്കിയാക്കി കൊൽക്കത്ത വിജയത്തിലെത്തി. 34 പന്തിൽ 44 റൺസെടുത്ത രഹാനെയാണ് ടോപ് സ്കോറർ.

കൊൽക്കത്തയ്ക്കായി നാല് ഓവറിൽ 20 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഉമേഷ് യാദവ് കളിയിലെ താരമായി.

ചെന്നൈയ്ക്കായി മൂന്നു വിക്കറ്റെടുത്ത ഡ്വെയിൻ ബ്രാവോ ഐപിഎലിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായി.

ഐപിഎലിൽ കൊൽക്കത്ത നായകനായി ശ്രേയസ് അയ്യർക്കും വിജയത്തുടക്കം. ചെന്നൈ ക്യാപ്റ്റൻ ജഡേജയ്ക്ക് തോൽവിയോടെ തുടക്കം.