അവസാന പന്തിൽ തോൽവി വഴങ്ങി ഇന്ത്യ വനിതാ ഏകദിന ലോകകപ്പിൽ സെമിയിലെത്താതെ പുറത്ത്. ദക്ഷിണാഫ്രിക്ക 3 വിക്കറ്റിന് ഇന്ത്യയെ വീഴ്ത്തി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 274 റൺസ്.
ഇന്ത്യയ്ക്കായി ഓപ്പണർമാരായ സ്മൃതി മന്ഥന (71), ഷെഫാലി വർമ (53), ക്യാപ്റ്റൻ മിതാലി രാജ് (68) എന്നിവർ അർധ സെഞ്ചുറി നേടി.
ദക്ഷിണാഫ്രിക്ക അവസാന പന്തിൽ ലക്ഷ്യത്തിലെത്തി. ലോറ വോൾവാർത്താണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ (79 പന്തിൽ 80)
63 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്ന മിനോൺ ഡുപ്രീസിന്റെ പ്രകടനമാണ് അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്.
അവസാന ഓവറിൽ ദീപ്തി ശർമ എറിഞ്ഞ ‘നോബോളാ’ണ് ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്തത്.
ഇന്ത്യ തോറ്റതോടെ വെസ്റ്റിൻഡീസ് സെമിയിലെത്തുന്ന നാലാമത്തെ ടീമായി. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് മറ്റു ടീമുകൾ.