ഡംഫ്രീസ് സൂപ്പർ

content-mm-mo-web-stories 27ee9ur0f8utst3vtvnq0ubimg content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 dumfries-volley-caps-win-against-usa 7gupb374lehdmu4en2jqiadfnh

ആവേശകരമായ പോരാട്ടത്തിൽ യുഎസ്എയെ 3–1നു കീഴടക്കി നെതർലൻഡ്സ് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇടം നേടുന്ന ആദ്യ ടീമായി.

Image Credit: ADRIAN DENNIS / AFP

10–ാം മിനിറ്റിൽ മെംഫിസ് ഡീപായ്, ഡേലി ബ്ലിൻഡ്(45+1), ഡെൻസൽ ഡംഫ്രീസ്(81’) എന്നിവരാണ് നെതർലൻഡ്സിന്റെ ഗോളുകൾ നേടിയത്. 76–ാം മിനിറ്റിൽ ഹാജി റൈറ്റ് യുഎസിനായി ഒരു ഗോൾ മടക്കി.

Image Credit: Raul ARBOLEDA / AFP

നെതർലൻഡ്സിനായി ഒരു ഗോൾ നേടുകയും രണ്ടു ഗോളിനു വഴിയൊരുക്കുകയും ചെയ്ത ഡെൻസൽ ഡംഫ്രീസാണ് യുഎസ്എയ്ക്കെതിരായ മത്സരത്തിലെ മിന്നും താരം.

Image Credit: ADRIAN DENNIS / AFP

ബോക്സിലേക്കു പുലിസിക് നൽകിയ ക്രോസ് തടയാ‍നെത്തിയ നെതർലൻഡ്സ് ഡിഫൻഡർമാർക്കിടയിൽ നിന്ന് ഹാജി റൈറ്റിന്റെ കാലി‍ൽത്തട്ടി പന്തു ഗോളിലേക്ക്(2–1).

Image Credit: Giuseppe CACACE / AFP

5 മിനിറ്റിനുള്ളിലായിരുന്നു ഡംഫ്രീസിന്റെ നിർണായക ഗോൾ. ബോക്സിന്റെ വലതു ഭാഗത്തേക്ക് ബ്ലിൻഡ് ഉയർത്തിയ ക്രോസിലേക്ക് ഓടിയേത്തിയ ഡംഫ്രീസിന്റെ ഇടംകാൽ ഷോട്ട് വലയുടെ ഇടതു മൂലയിൽ (3–1).

Image Credit: ADRIAN DENNIS / AFP