മെസ്സി സഹസ്രം

content-mm-mo-web-stories 15du7se371ik70lfc5pq1tthrp content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 3lc776juv15qpb0kfa57cqo73q fifa-wc-messi-magic-in-1000th-game

പൊരുതിക്കളിച്ച ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ.

Image Credit: നിഖിൽ രാജ് ∙ മനോരമ

സൂപ്പർതാരം ലയണൽ മെസ്സി (35–ാം മിനിറ്റ്), യുവതാരം ജൂലിയൻ അൽവാരസ് (57–ാം മിനിറ്റ്) എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് ക്വാർട്ടർ ഫൈനലിലേക്ക് പാത തുറന്നത്.

Image Credit: നിഖിൽ രാജ് ∙ മനോരമ

അവസാന നിമിഷങ്ങളിൽ പ്രതിരോധക്കളി കൈവിട്ട് ഓസ്ട്രേലിയ ആക്രമിച്ചു കളിച്ചെങ്കിലും അതേ വീര്യത്തിൽ തിരിച്ചടിച്ച് അർജന്റീന വിജയമുറപ്പിച്ചു.

Image Credit: Kirill KUDRYAVTSEV / AFP

35-ാം മിനിറ്റിലായിരുന്നു സ്റ്റേഡിയമൊന്നാകെ നിർന്നിമേഷരായി എഴുന്നേറ്റു നിന്ന മെസ്സി ഗോൾ. കരിയറിലെ 1000-ാമതു മത്സരത്തിൽ ആരാധകർക്ക് ആയിരം വട്ടം റീപ്ലേ കാണാവുന്ന ഒരു മെസ്സി ഗോൾ!

Image Credit: MANAN VATSYAYANA / AFP

സമനിലയുമായി ആദ്യ പകുതിക്കു പിരിയാം എന്ന് ഓസ്ട്രേലിയ ആശ്വസിച്ചു നിൽക്കവെയാണ് മെസ്സി അവരെ ഞെട്ടിച്ചത്. അതുവരെയുള്ള അധ്വാനത്തിനു കിട്ടിയ പ്രതിഫലം കൂടിയായി അത്.