ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ലോകകപ്പിന്റെ ക്വാർട്ടറിൽ
സൂപ്പർതാരം ലയണൽ മെസ്സി, യുവതാരം ജൂലിയൻ അൽവാരസ് എന്നിവർ ഗോൾ നേടി
ലോകകപ്പ് നോക്കൗട്ടിലെ ആദ്യ ഗോളാണ് മെസ്സി ഓസീസിനെതിരെ നേടിയത്.
അർജന്റീനയ്ക്കായി ലോകകപ്പിൽ ഒൻപതാം ഗോൾ നേടിയ മെസ്സി ഇക്കാര്യത്തിൽ സാക്ഷാൽ ഡീഗോ മറഡോണയെ പിന്നിലാക്കി
പന്തടക്കത്തിലും പാസിങ്ങിലും അർജന്റീന ബഹുദൂരം മുന്നിൽനിന്ന മത്സരത്തിൽ ഹൈപ്രസിങ്ങിലൂടെ ഓസീസ് സാന്നിധ്യമറിയിച്ചു
പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ച ടീമിൽ ഒരേയൊരു മാറ്റവുമായാണ് അർജന്റീന ഇറങ്ങിയത്
ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നെതർലൻഡ്സിനെ നേരിടും