ഒരു നിമിഷത്തെ മായാജാലം താരമായി അബൂബക്കർ

content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 6gjukrhi53a7ltoeeeua3sgotg 4lolvj8aq8u4srfujf909cmodq referee-shakes-aboubakar-s-hand-before-whowing-him-a-red-card

കഴിഞ്ഞ ദിവസം വരെ വിൻസന്റ് അബൂബക്കർ എന്ന ഫുട്ബോൾ താരത്തെ ബ്രസീൽ ആരാധകർ ഗൗനിച്ചു പോലും കാണില്ല. പക്ഷേ, ഒരു നിമിഷത്തെ മായാജാലം കൊണ്ട് ബ്രസീലിനെതിരെ കാമറൂണിന് അട്ടിമറി വിജയം നേടിക്കൊടുത്ത ഈ താരത്തെ അവർ ഇനി പെട്ടെന്നു മറക്കില്ല

Image Credit: Issouf SANOGO / AFP

വലതുവിങ്ങിലൂടെ നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ ജെറോം എംബെകെലി ബോക്സിന്റെ മധ്യഭാഗത്തേക്ക് ഉയർത്തിയ ക്രോസിൽ നിന്നായിരുന്നു വിൻസന്റ് അബൂബക്കറിന്റെ ഹെഡർ ഗോൾ(1–0).

Image Credit: Issouf SANOGO / AFP

അഭിമാന നിമിഷം ജഴ്സി ഊരി ആഘോഷിച്ച വിൻസന്റ് രണ്ടാം മഞ്ഞക്കാർഡും തുടർന്നു ചുവപ്പുകാർഡും കണ്ട് പുറത്താവുകയും ചെയ്തു.

Image Credit: Anne-Christine POUJOULAT / AFP

ചുവപ്പുകാർഡ് ഉയർത്തുന്നതിനു മുൻപ് റഫറി ഇസ്മായിൽ എൽഫത്ത് വിൻസന്റ് അബൂബക്കറിനെ അഭിനന്ദിച്ചത് ഹൃദ്യമായ കാഴ്ചയായി., ബ്രസീലിന് ഒരു തവണ പോലും ലക്ഷ്യം നേടാൻ അവസരം കൊടുക്കാതെ കാത്തത് കാമറൂൺ പ്രതിരോധനിരയുടെ നിശ്ചയദാർഢ്യവും ഗോൾ കീപ്പർ ഡെവിസ് എപാസിയുടെ സൂപ്പർമാൻ പ്രകടനവുമാണ്.

Image Credit: Issouf SANOGO / AFP