അമ്പരപ്പേ..!

5u5hhmgmpd3bgm1bgul2h6nal3 content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 731m9n0a656bdcg50q0cq79j7v frances-kylian-mbappe-having-world-cup-of-his-dreams

ഇരട്ടഗോളുകളുമായി കിലിയൻ എംബപെയും രാജ്യത്തിന്റെ ടോപ് സ്കോററായി ഒളിവർ ജിറൂദും കളംനിറഞ്ഞ പോരാട്ടത്തിൽ ഉജ്വല വിജയവുമായി ക്വാർട്ടർ ഫൈനലിലേക്ക് ഫ്രാൻസിന്റെ പടയോട്ടം.

Image Credit: നിഖിൽരാജ് ∙ മനോരമ

3–1നാണ് നിലവിലുള്ള ലോകചാംപ്യൻമാരുടെ വിജയം. 74, 90+1 മിനിറ്റുകളിൽ എംബപെയും 44–ാം മിനിറ്റിൽ ഒളിവർ ജിറൂദും ഫ്രാൻസിനായി ലക്ഷ്യം കണ്ടു.

Image Credit: നിഖിൽരാജ് ∙ മനോരമ

മാർക്കിങ്ങില്ലാതെ നിന്ന ജിറൂദിനെ ലക്ഷ്യമാക്കി എംബപെയുടെ ഡയഗനൽ പാസ്. ഓടിക്കറിയ ജിറൂദിന്റെ ഇടംകാലിന്റെ ഊർജവുമായി പന്ത് വലയിലേക്ക്. (1–0).

Image Credit: നിഖിൽരാജ് ∙ മനോരമ

സ്വന്തം ബോക്സിനു മുന്നിൽവച്ച് അന്റോയ്ൻ ഗ്രീസ്മാന്റെ ലോങ് ക്ലിയറൻസിനു പിന്നാലെയുണ്ടായ കൗണ്ടർ അറ്റാക്ക് ഫ്രാൻസിന്റെ രണ്ടാം ഗോളിനും വഴിതുറന്നു. ഇൻജറി ടൈമിന്റെ ആദ്യ മിനിറ്റിൽ വീണ്ടും എംബപെ. (3–0)

Image Credit: നിഖിൽരാജ് ∙ മനോരമ

ഇൻജറി ടൈമിന്റെ അവസാന നിമിഷത്തിൽ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കി പോളണ്ടിനായി ഒരു ഗോൾ മടക്കി. (3-1).

Image Credit: നിഖിൽരാജ് ∙ മനോരമ