ലയണൽ മെസ്സിയെന്ന സൂര്യൻ അസ്തമിക്കുന്നില്ല!

lionel-messi-fifa-world-cup-2022 https-www-manoramaonline-com-web-stories 3p8o0umpsodf0mu72gd4esk6f5 https-www-manoramaonline-com-web-stories-sports-2022 1p78f6p2desb1mkemtjpp00j2u https-www-manoramaonline-com-web-stories-sports

ഖത്തറിൽ അർജന്റീനയുടെ ആകാശനീലിമ മായുന്നില്ല, ലയണൽ മെസ്സി എന്ന സൂര്യൻ അസ്തമിക്കുന്നുമില്ല!

Image Credit: നിഖിൽ രാജ്∙മനോരമ

അവസാന നിമിഷം ഗോൾ നേടി കളിയുടെ സസ്പെൻസ് പെനൽറ്റി ഷൂട്ടൗട്ടിലേക്കു വരെ നീട്ടിയ നെതർലൻഡ്സിനെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ വിശ്വസ്ത കരങ്ങളിൽ പിടിച്ചു മറികടന്ന് അർജന്റീന ലോകകപ്പ് സെമിഫൈനലിൽ.

Image Credit: നിഖിൽ രാജ്∙മനോരമ

നിശ്ചിത സമയത്ത് അർജന്റീന 2-1നു ജയമുറപ്പിച്ചു നിൽക്കവെ രണ്ടാം പകുതിയിൽ അധികമായി കിട്ടിയ 10 മിനിറ്റിലെ അവസാന സെക്കൻ‍ഡിലാണ് നെതർലൻഡ്സ് ഒപ്പമെത്തിയത്.

Image Credit: നിഖിൽ രാജ്∙മനോരമ

നേരത്തേ നിശ്ചിത സമയത്തിന്റെ 35-ാം മിനിറ്റിൽ നഹുവൽ മൊളീനയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയ മെസ്സി 73-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ രണ്ടാം ഗോളും നേടി.

Image Credit: നിഖിൽ രാജ്∙മനോരമ

ആദ്യ പകുതിയിൽ മെസ്സിയിലേക്കുള്ള വഴിയടയ്ക്കുന്നതിനു പകരം മെസ്സിയിൽ നിന്നുള്ള വഴിയടയ്ക്കാനാണ് ഡച്ച് താരങ്ങൾ ശ്രമിച്ചത്. എന്നിട്ടും മെസ്സി അവരെ മറികടന്നു.

Image Credit: നിഖിൽ രാജ്∙മനോരമ