ഈ റഫറി പണ്ടേ കലിപ്പൻ! ഒടുവിൽ ഫിഫയുടെ മാർച്ചിങ് ഓർഡർ

6f87i6nmgm2g1c2j55tsc9m434-list 46lbami13t7giuaa6t66g7tht0 1n84n67ajg9v0nul9ua4ms23el-list

അർജന്റീന–നെതർലൻഡ്സ് ക്വാർട്ടർ ഫൈനൽ നിയന്ത്രിച്ച വിവാദ റഫറിയെ ഫിഫ തിരിച്ചയച്ചു. മത്സരത്തിൽ 18 മഞ്ഞക്കാർഡുകൾ ഉയർത്തി റെക്കോർഡിട്ട സ്പാനിഷ് റഫറി അന്റോണിയോ മറ്റേയു ലഹോസാണ് ലോകകപ്പിൽ നിന്നു പുറത്തായത്.

Image Credit: @sachinshukla28

രണ്ട് അർജന്റീന ഒഫിഷ്യലുകൾ, ക്യാപ്റ്റൻ ലയണൽ മെസ്സി ഉൾപ്പെടെ 8 അർജന്റീന താരങ്ങൾ, 7 നെതർലൻഡ്സ് താരങ്ങൾ എന്നിവർക്കു കളിയിൽ മഞ്ഞക്കാർഡ് കിട്ടിയിരുന്നു. എന്നാൽ തിരിച്ചയച്ചതിനു പിന്നിൽ കാർഡ് വിവാദം തന്നെയാണോയെന്നു ഫിഫ വ്യക്തമാക്കിയിട്ടില്ല. .

Image Credit: JUAN MABROMATA / AFP

ലയണൽ മെസ്സിയുമായി പണ്ടേ അത്ര രസത്തിലല്ല, ക്വാർട്ടർ മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്റോണിയോ മറ്റേയു ലഹോസ്. ലഹോസ് ഇതിനു മുൻപും കാർഡുയർത്തി വിവാദം സൃഷ്ടിച്ചയാളാണ്.

Image Credit: Odd ANDERSEN / AFP

ഡിയേഗോ മറഡോണയുടെ മരണശേഷമുള്ള ആദ്യ മത്സരത്തിൽ ബാർസിലോനയ്ക്കായി ഗോൾ നേടിയ ലയണൽ മെസ്സി ജഴ്സിയൂരി മറഡോണയുടെ പടമുള്ള ടീഷർട്ട് പ്രദർശിപ്പിച്ചിരുന്നു. ഇതിനു മെസ്സിക്കു ലഹോസ് മഞ്ഞക്കാർഡ് നൽകി.

Image Credit: Paul ELLIS / AFP

2013–14 സീസണിൽ ബാർസിലോന –അത്‌ലറ്റിക്കോ മഡ്രിഡ് മത്സരത്തിൽ മെസ്സി അടിച്ച ഗോൾ ലഹോസ് നിഷേധിച്ചു. മത്സരം സമനിലയായതിനെത്തുടർന്ന് അത്‌ലറ്റിക്കോ ചാംപ്യന്മാരായി. പിന്നീട് സംഭവത്തിൽ ലഹോസ് ക്ഷമ ചോദിച്ചതായാണ് വിവരം.

Image Credit: @ahsanahmed94
WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/sports.html