അത്യുന്നതങ്ങളിൽ അൻ നസീരി

content-mm-mo-web-stories morocco-striker-youssef-naciri-fifa-world-cup-2022 6ofqmfag7bliesr0rb73h4as5f 5sct7kj54i8gtur4ncb9cvgam4 content-mm-mo-web-stories-sports content-mm-mo-web-stories-sports-2022

മൊറോക്കോ സ്ട്രൈക്കർ യൂസഫ് അൻ നസീരി കുറിച്ച ഹെഡർ ഗോൾ പിന്നിലാക്കിയത് പോർച്ചുഗലിനെ മാത്രമല്ല അവരുടെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുള്ള ഉയരം കൂടിയ രണ്ടാമത്തെ ഹെഡർ ഗോൾ എന്ന റെക്കോർഡിനെയുമാണ്.

Image Credit: PATRICIA DE MELO MOREIRA / AFP

പോർച്ചുഗൽ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കാൻ അൻ നസീരി കുതിച്ചുയർന്ന ഉയരം 2.78 മീറ്ററാണ്.

Image Credit: Patrick T. Fallon / AFP

യുവന്റസിനു വേണ്ടി കളിക്കുന്ന കാലത്ത് സാംപ്ദോറിയയ്ക്കെതിരെ നടന്ന സീരി എ മത്സരത്തിൽ ക്രിസ്റ്റ്യാനോ 2.56 മീറ്റർ ഉയർന്നു ചാടി നേടിയ ഗോളായിരുന്നു നിലവിലെ ഉയർന്ന ഹെഡറുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

Image Credit: NELSON ALMEIDA / AFP

അൻ നസീരി ഈ ഗോൾ നേടുമ്പോൾ ക്രിസ്റ്റ്യാനോ പകരക്കാരുടെ ബെഞ്ചിലിരുന്ന് കളി കാണുകയായിരുന്നു.

Image Credit: PATRICIA DE MELO MOREIRA / AFP

2012–13 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ റയൽ മഡ്രിഡിനായി ക്രിസ്റ്റ്യാനോ നടത്തിയ 2.93 മീറ്റർ ഉയരത്തിലുള്ള ചാട്ടമാണ് അത്യുന്നത ഹെഡർ ഗോളുകളുടെ പട്ടികയി‍ൽ ഒന്നാമത്.

Image Credit: Twitter @FIFAWorldCup