എന്തൊരഴക്, മെസ്സി, അൽവാരസ്, അർജന്റീന

argentina-beat-croatia-in-world-cup-football-semi-final tqa6oja1v845fi1nbk16i48ae content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 3ov4li68h5i2a6ql97kcmgv5qh

ലുസെയ്ൽ സ്റ്റേ‍‍ഡിയത്തിൽ അർജന്റീനയും ലയണൽ മെസ്സിയും നിറഞ്ഞാടിയപ്പോള്‍ ക്രൊയേഷ്യയുടെ സ്വപ്നം കരിഞ്ഞു ചാമ്പലായി.

Image Credit: Twitter@FIFAWC2022

എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ കീഴടക്കി അർജന്റീന ലോകകപ്പ് ഫൈനലിൽ.

Image Credit: Twitter@FIFAWC2022

അർജന്റീനയുടെ അയൽക്കാരായ ബ്രസീലിനെ കരയിച്ച് മുന്നേറിയ ക്രൊയേഷ്യയ്ക്ക്, ലുസെയ്ൽ സ്റ്റേഡിയത്തിൽനിന്ന് കണ്ണീരോടെ മടങ്ങാം.

Image Credit: Twitter@FIFAWC2022

അർജന്റീനയ്ക്കായി യുവതാരം ജൂലിയൻ അൽവാരസ് ഇരട്ടഗോൾ (39–ാം മിനിറ്റ്, 69–ാം മിനിറ്റ്) നേടി. ആദ്യ ഗോൾ 34–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് മെസ്സി നേടി.

Image Credit: Twitter@FIFAWC2022

ഖത്തർ ലോകകപ്പിലെ ടോപ് സ്കോറർമാരിൽ മെസ്സി, അഞ്ചു ഗോളുമായി ഫ്രാൻസിന്റെ കിലിയൻ എംബപെയ്ക്കൊപ്പമെത്തി.

അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടവും ഇനി മെസ്സിക്കു സ്വന്തം. 11 ഗോളുകളുമായി ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡാണ് സൂപ്പർതാരം മറികടന്നത്.

Image Credit: Twitter@FIFAWC2022

മെസ്സി മിന്നിയതോടെ, കളിച്ച ആറു ലോകകപ്പ് സെമികളിലും തോറ്റിട്ടില്ലെന്ന ചരിത്രം അർജന്റീന ആവർത്തിച്ചു. ഡിസംബർ 18നാണ് ഫൈനൽ പോരാട്ടം.