ഫുട്ബോളിന്റെ കടിഞ്ഞാൺ മെസ്സിയിൽ നിന്ന് എംബപെ ഏറ്റെടുക്കും

content-mm-mo-web-stories argentina-vs-france-final-fifa-world-cup-2022 content-mm-mo-web-stories-sports content-mm-mo-web-stories-sports-2022 2jaok7fc3cd8st3qu1vakmdpid 7fst82t1bfpg0i2k30gstn12tl

ഫുട്ബോളിന്റെ കടിഞ്ഞാൺ മെസ്സിയിൽ നിന്ന് എംബപെ ഏറ്റെടുക്കും

Image Credit: നിഖിൽ രാജ്: മനോരമ

ഞായറാഴ്ച ലുസെയ്‌ൽ സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്റീന– ഫ്രാൻസ് ഫൈനലിൽ ആരു കിരീടം നേടിയാലും ഒരു കാര്യം ഉറപ്പാണ്. ലോകഫുട്ബോളിന്റെ കടിഞ്ഞാൺ മെസ്സിയുടെ തലമുറയിൽനിന്ന് എംബപെയുടെ തലമുറ ഏറ്റെടുക്കും.

Image Credit: നിഖിൽ രാജ്: മനോരമ

ഫൈനൽ ലോകകപ്പിൽ തന്റെ അവസാന മത്സരമാകുമെന്ന് മെസ്സി പ്രഖ്യാപിച്ചു കഴിഞ്ഞു.

Image Credit: നിഖിൽ രാജ്: മനോരമ

മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടുന്ന തലമുറ രാജ്യാന്തര കരിയറിൽ അസ്തമയത്തിലേക്കു നടന്നടുക്കുമ്പോൾ, അവർ പിന്നിട്ട ഉയരങ്ങൾ എത്തിപ്പിടിക്കാൻ പ്രതിഭയുള്ള താരമാണെന്ന് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ മെസ്സിയുടെ സഹതാരം കൂടിയായ എംബപെ ഇതിനകം തെളിയിച്ചു കഴിഞ്ഞു.

Image Credit: നിഖിൽ രാജ്: മനോരമ

5 ലോകകപ്പുകളിൽ കളിച്ച മെസ്സി ഇതിനു മുൻപ് 2014ൽ ഫൈനൽ കളിച്ചിട്ടുണ്ട്.

Image Credit: നിഖിൽ രാജ്: മനോരമ