കരിയറിലെ 45–ാം ഏകദിന സെഞ്ചറിയുമായി കോലി നിറഞ്ഞാടിയ ദിനം ശ്രീലങ്കയ്ക്കെതിരെ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 67 റൺസ് ജയം
87 പന്തിൽ 12 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് കോലിയുടെ തുടർച്ചയായ രണ്ടാം ഏകദിന സെഞ്ചറി. ഡിസംബറിൽ ബംഗ്ലദേശിനെതിരെ മൂന്നാം ഏകദിനത്തിലും കോലി സെഞ്ചറി നേടിയിരുന്നു..
രാജ്യാന്തര ക്രിക്കറ്റിൽ കോലിയുടെ 73–ാം സെഞ്ചറിയാണ് ലങ്കയ്ക്കെതിരെ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യൻ മണ്ണിലെ ഏകദിന സെഞ്ചറികളുടെ കണക്കിൽ കോലി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി. ഇരുവർക്കും 20 വീതം സെഞ്ചറികളാണ് ഇന്ത്യയിലുള്ളത്.
സ്വന്തം മണ്ണിൽ 20 ഏകദിന സെഞ്ചറി നേടാൻ സച്ചിന് 160 ഇന്നിങ്സുകൾ വേണ്ടിവന്നപ്പോൾ കോലിക്കു വേണ്ടിവന്നത് 99 ഇന്നിങ്സുകൾ മാത്രം
ശ്രീലങ്കയ്ക്കെതിരായ ഏകദിന സെഞ്ചറികളുടെ എണ്ണത്തിലും സച്ചിനെ കോലി മറികടന്നു. സച്ചിൻ എട്ട് സെഞ്ചറികൾ നേടിയപ്പോൾ കോലി ഇതുവരെ നേടിയത് 9 എണ്ണം