ക്രിസ്റ്റ്യാനോ, മെസ്സി മുഖാമുഖത്തിൽ ഗോൾമഴ!

https-www-manoramaonline-com-web-stories psg-vs-riyadh-xi-friendly-match-highlights https-www-manoramaonline-com-web-stories-sports https-www-manoramaonline-com-web-stories-sports-2023 1m93s3u19va0mdhpkic6ec8ugk 3jr4sf45vif3i5lmr7bns1tl95

സൗഹൃദത്തിന് സൗഹൃദം. ഗോളിന് ഗോൾ!

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നേർക്കുനേർ എത്തിയപ്പോൾ പിറന്നത് എല്ലാ ചേരുവകളും സമാസമം ചേർത്ത ഫുട്ബോൾ മത്സരം. (ട്വിറ്റർ ചിത്രം)

റിയാദിൽ ഗോൾമഴ

മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും ഒപ്പം കിലിയൻ എംബപെയും ഗോൾ നേടിയ സൗഹൃദ മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി 5–4ന് റിയാദ് ഇലവനെ തോൽപിച്ചു.. (ട്വിറ്റർ ചിത്രം)

സൗദി ക്ലബ്ബുകളുടെ റിയാദ് ഇലവൻ

സൗദി ക്ലബ്ബുകളായ അൽ നസർ, അൽ ഹിലാൽ എന്നിവയുടെ താരങ്ങളെ അണിനിരത്തിയാണ് റിയാദ് ഇലവൻ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയത്. (ട്വിറ്റർ ചിത്രം)

റോണോയ്‌ക്ക് ഇരട്ടഗോൾ അരങ്ങേറ്റം

തന്റെ അരങ്ങേറ്റ മത്സരം അൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേട്ടത്തോടെ ആഘോഷമാക്കി. (ട്വിറ്റർ ചിത്രം)

ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് മെസ്സി

സൂപ്പർ താരങ്ങളെല്ലാം ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ 3–ാം മിനിറ്റിൽ മെസ്സി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. (ട്വിറ്റർ ചിത്രം)

ഗോളടിച്ച് സെർജിയോ റാമോസും

രണ്ടാം പകുതിയിൽ പിഎസ്ജിക്കു വേണ്ടി സെർജിയോ റാമോസ് (53’) ഗോൾ നേടി. (ട്വിറ്റർ ചിത്രം)

സൂപ്പർതാരങ്ങളെ പിൻവലിച്ച് പരിശീലകർ

മെസ്സി, നെയ്മാർ, എംബപെ എന്നീ പിഎസ്ജി താരങ്ങളെയും ക്രിസ്റ്റ്യാനോയെയും 60 മിനിറ്റ് പൂർത്തിയായതോടെ കളിക്കളത്തിൽ നിന്നു പിൻവലിച്ചു. (ട്വിറ്റർ ചിത്രം)