മോദി സ്റ്റേഡിയത്തിൽ ഗില്ലുമാല!

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sports 3p36ulv0geu1gh8kbrhrt756c9 https-www-manoramaonline-com-web-stories-sports-2023 62krovk7c2tbgf0rso1h7qg6mj shubman-gill-s-insane-century-in-ind-vs-nz-3rd-t20

ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ കരിയറിലെ ആദ്യ ട്വന്റി20 സെഞ്ചറി നേടി ശുഭ്മാൻ ഗിൽ.

35 പന്തിൽ അർധ സെഞ്ചറി പിന്നിട്ട താരം തുടർന്ന് സെഞ്ചറി നേടാനെടുത്തത് വെറും 19 പന്തുകൾ. സ്പിന്നർമാർക്കെതിരെ 22 പന്തുകളിൽ 29 റൺസ് മാത്രം നേടിയ ഗില്ലിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞത് കിവീസ് പേസർമാരാണ്; 38 പന്തിൽ 94 റൺസ്!

ക്രിക്കറ്റിലെ 3 ഫോർമാറ്റുകളിലും സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമായി ശുഭ്മാൻ ഗിൽ

ക്രിക്കറ്റിലെ 3 ഫോർമാറ്റുകളിലും സെഞ്ചറി നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരൻ. സുരേഷ് റെയ്ന, രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോലി എന്നിവരാണ് മറ്റു നാല് പേർ.

ട്വന്റി20യിൽ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ: 126 നോട്ടൗട്ട് (വിരാട് കോലിയെ മറികടന്നു– 122 നോട്ടൗട്ട്)