തോൽവി, നോക്കൗട്ടിന് ബ്ലാസ്റ്റേഴ്സ് കാത്തിരിക്കണം

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sports 2cuo5fis6ddt4g0v1q5vulg6tg 3nm9s3n6oubcjutvkip8ktfbd5 https-www-manoramaonline-com-web-stories-sports-2023 kerala-blasters-vs-bengaluru-fc-match-live-updates

ഇന്ത്യൻ സൂപ്പര്‍ ലീഗിൽ നോക്കൗട്ട് ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും കാത്തിരിക്കണം.

പതിനൊന്നാം വിജയം ലക്ഷ്യമിട്ട് ശ്രീകണ്ഠീരവ സ്റ്റേ‍ഡിയത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ്സി തോല്‍പിച്ചു. 32–ാം മിനിറ്റിൽ റോയ് കൃഷ്ണയാണു ബെംഗളൂരുവിന്റെ വിജയ ഗോൾ നേടിയത്.

സീസണിലെ ഏഴാം തോൽവി വഴങ്ങിയെങ്കിലും 31 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റു പട്ടികയിൽ മൂന്നാമതുണ്ട്.

സീസണിലെ ഒൻ‌പതാം വിജയം സ്വന്തമാക്കിയ ബെംഗളൂരു 28 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി.

ശനിയാഴ്ച സമനിലയെങ്കിലും നേടിയിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു.