ബെസ്റ്റ് മെസ്സീ, ബെസ്റ്റ്!

6f87i6nmgm2g1c2j55tsc9m434-list vr0hngvt9hs2ag237ogdpp19q 1n84n67ajg9v0nul9ua4ms23el-list

കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന് അർജന്റീന താരം ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടു

Image Credit: Facebook

ഫ്രാൻസ് താരങ്ങളായ കിലിയൻ എംബപെ, കരിം ബെൻസേമ എന്നിവരെയാണ് വോട്ടെടുപ്പിൽ മെസ്സി പിന്നിലാക്കിയത്. 2016ൽ ഫിഫ ദ് ബെസ്റ്റ് പുരസ്കാരം അവതരിപ്പിച്ച ശേഷം മെസ്സി ഇതു രണ്ടാം വട്ടമാണ് പുരസ്കാരം നേടുന്നത്.

Image Credit: Facebook

ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ, ഏഴു തവണ ഫിഫ ബലോൻ ദ് ഓർ, 2 തവണ ഫിഫ ദ് ബെസ്റ്റ് എന്നിവയാണ് ഇതിനു മുൻപ് മെസ്സി നേടിയത്. ഖത്തർ ലോകകപ്പിൽ ഫൈനലിലെ 2 ഗോളുകൾ ഉൾപ്പെടെ 7 ഗോളുകൾ നേടിയ മെസ്സി 3 ഗോളുകൾക്കു വഴിയൊരുക്കുകയും ചെയ്തു.

Image Credit: Facebook

ബാർസിലോന താരം അലക്സിയ പ്യുട്ടയാസ് ആണ് മികച്ച വനിതാ താരം. തുടരെ രണ്ടാം തവണയാണ് സ്പാനിഷ് താരം പ്യുട്ടയാസ് ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടുന്നത്.

Image Credit: Facebook

ലയണൽ സ്കലോനിയാണ് മികച്ച പുരുഷ ടീം പരിശീലകൻ. അർജന്റീനയുടെ ലോകകപ്പ് കിരീട നേട്ടത്തിന് ചുക്കാൻ പിടിച്ചതാണ് സ്കലോനിയെ അവാർഡിന് അർഹനാക്കിയത്

Image Credit: Facebook
WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/sports.html
Read the article