പ്രൈം വോളിബോൾ: കാലിക്കറ്റ് സെമിയിൽ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sports https-www-manoramaonline-com-web-stories-sports-2023 3cf5o1s7fjh7hccudv9klb76q0 6alb5j7h3eabjrvbqbe147r5ml prime-volley-ball-calicut-heroes-in-semi-final

പ്രൈം ലീഗ് വോളിബോളിൽ ബെംഗളൂരു ടോർപ്പിഡോസിനെതിരെ പരാജയപ്പെട്ടെങ്കിലും കാലിക്കറ്റ് ഹീറോസ് സെമിയിൽ.

Image Credit: Photo: Josekutty Panackal

5 സെറ്റ് നീണ്ട മത്സരത്തിൽ 2 സെറ്റ് സ്വന്തമാക്കിയതോടെയാണ് കാലിക്കറ്റ് സെമി ഉറപ്പിച്ചത്.

Image Credit: Photo: Josekutty Panackal

ആദ്യ രണ്ടു സെറ്റ് പിന്നിട്ടുനിന്ന ശേഷം തിരിച്ചടിച്ച് ഒപ്പമെത്തിയ കാലിക്കറ്റ് ഹീറോസിനെ അഞ്ചാം സെറ്റിലാണു ബെംഗളൂരു മറികടന്നത്. സ്കോർ: 15–11, 15–11, 13–15, 10–15, 15–14.

Image Credit: Photo: Josekutty Panackal

മികച്ചു കളിച്ചിട്ടും തുടരെ വരുത്തിയ പിഴവുകളാണു കാലിക്കറ്റിന് ആദ്യ രണ്ടു സെറ്റുകൾ നഷ്ടമാക്കിയത്.

Image Credit: Photo: Josekutty Panackal

ആവേശം ആകാശം മുട്ടിയ അഞ്ചാം സെറ്റിൽ ഒപ്പത്തിനൊപ്പമാണു പോയിന്റ് നില മുന്നേറിയത്.

Image Credit: Photo: Josekutty Panackal