ഛേത്രി ചതിച്ചോ? ഇറങ്ങിപ്പോയി ബ്ലാസ്റ്റേഴ്സ്

6f87i6nmgm2g1c2j55tsc9m434-list 1n84n67ajg9v0nul9ua4ms23el-list 34iu9gjudihtj3hcivtdqlesn5

ഐഎസ്എൽ ആദ്യ പ്ലേ ഓഫിൽ സുനിൽ ഛേത്രി നേടിയ ഗോൾ വിവാദമായതോടെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ചു കളം വിട്ടു.

ടീം തിരികെ വരാൻ തയാറാകാതിരുന്നതോടെ പിന്നീട് ബെംഗളൂരുവിനെ ജേതാക്കളായി പ്രഖ്യാപിച്ചു. ഇതോടെ ബെംഗളൂരു സെമിയിൽ കടന്നു.

ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽ‍ഡ് ജേതാക്കളായ മുംബൈയാണ് സെമിയിൽ ബെംഗളൂരുവിന്റെ എതിരാളികൾ.

എക്സ്ട്രാ ടൈമിലാണ് റഫറിയുടെ തീരുമാനവും അതിൽ പ്രതിഷേധിച്ചുള്ള ബ്ലാസ്റ്റേഴ്സിന്റെ ഇറങ്ങിപ്പോക്കും ഉൾപ്പെടെയുള്ള സംഭവങ്ങൾ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ അരങ്ങേറിയത്.

ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന കടുകട്ടിപ്പോരാട്ടത്തിന്റെ എക്സ്ട്രാ ടൈമിന്റെ 6–ാം മിനിറ്റിലായിരുന്നു ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ‘ഗോൾ’

തങ്ങൾ ഒരുങ്ങുന്നതിനു മുൻപേയാണ് ഛേത്രി ഫ്രീകിക്കെടുത്തതെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റൽ ജോൺ ഗോൾ അനുവദിക്കുകയാണു ചെയ്തത്.

തുടർന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ച് മത്സരം നിർത്തി, ഗ്രൗണ്ട് വിട്ടു

WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/sports.html