തെലുങ്ക്, ബോളിവുഡ് നടി രശ്മിക മന്ഥനയാണു തന്റെ ‘ക്രഷ്’ എന്നു വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ഗില്‍.
ഇഷ്ടപ്പെട്ട നടി ആരെന്ന ചോദ്യത്തിനാണ് യുവ ഇന്ത്യന്‍ താരം മറുപടി നൽകിയത്.
ആദ്യം ചോദ്യത്തിൽനിന്ന് ഒഴിഞ്ഞു മാറിയ ഗിൽ പിന്നീടു രശ്മികയുടെ പേരു പറയുകയായിരുന്നു.
രശ്മിക മന്ഥനയോടു ക്രഷ് തോന്നിയിട്ടുണ്ടെന്നും ശുഭ്മൻ ഗിൽ പിന്നീടു പ്രതികരിച്ചു.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ കളിച്ച ഗില്ലിന് തിളങ്ങാൻ സാധിച്ചിരുന്നില്ല.
ഓപ്പണറായ ഗിൽ ആദ്യ ഇന്നിങ്സില്‍ 21 റൺസും രണ്ടാം ഇന്നിങ്സില്‍ അഞ്ചു റൺസുമാണു നേടിയത്. നാലാം ടെസ്റ്റിലും താരത്തിന് അവസരം ലഭിക്കുമെന്നാണു കരുതുന്നത്.