മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇനി ഇന്ത്യൻ ടീമിൽ വളരെ കുറച്ച് അവസരങ്ങൾ ലഭിക്കാനാണു സാധ്യതയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര
ഇക്കാര്യം സഞ്ജുവിനും അറിയാമെന്നും പക്ഷേ ആരാധകർ അതു മനസ്സിലാക്കുന്നില്ലെന്നും ആകാശ് ചോപ്ര ഒരു യൂട്യൂബ് വിഡിയോയിൽ പറഞ്ഞു.
‘‘ഇന്ത്യൻ ടീമിൽ സഞ്ജുവിന് ചില അവസരങ്ങൾ ലഭിച്ചു. പക്ഷേ അവ ഉപയോഗിക്കാൻ സാധിച്ചില്ല.’’
‘‘ഇപ്പോഴത്തെ സാഹചര്യത്തിൽ തനിക്ക് കുറച്ച് അവസരങ്ങൾ കൂടി മാത്രമേ ലഭിക്കൂവെന്നു സഞ്ജു മനസ്സിലാക്കുന്നു. പക്ഷേ ഈ സത്യം ആരാധകർക്കു മനസ്സിലാകുന്നില്ല.’’
‘‘അവസരങ്ങൾ വരുമ്പോൾ അതു സ്വന്തമാക്കുകയാണു വേണ്ടത്. അല്ലെങ്കിൽ അല്ലെങ്കിൽ പിന്നീടു പശ്ചാത്തപിക്കേണ്ടിവരും.’’–ആകാശ് ചോപ്ര വ്യക്തമാക്കി.
ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യൻ ടീമിനായി ഒടുവിൽ കളിച്ചത്.
പരുക്കേറ്റ താരം പിന്നീടു ടീമിൽനിന്നു പുറത്തായി. പരുക്കുമാറിയെങ്കിലും ദേശീയ ടീമിൽ തിരിച്ചെത്താൻ സഞ്ജുവിനു സാധിച്ചിട്ടില്ല.