എൽ ക്ലാസിക്കോയിൽ ബാർസിലോന

p51f4pjcvsm0cvpv658lnvu8n https-www-manoramaonline-com-web-stories 30b8oi4dp4lsra1v4g13tfd7qj https-www-manoramaonline-com-web-stories-sports https-www-manoramaonline-com-web-stories-sports-2023 franck-kessie-scores-late-winner-as-barcelona-defeat-real-madrid

എൽ ക്ലാസിക്കോയിൽ റയൽ മ‍ഡ്രിഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപിച്ച് ബാർസിലോന

ഇതോടെ ലാലിഗ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബാർസയ്ക്ക് രണ്ടാം സ്ഥാനക്കാരായ റയലിനേക്കാള്‍ 12 പോയിന്റുകളുടെ ലീഡായി.

ബാർസ താരം റൊണാൾഡ് ആറോജുവിന്റെ സെൽഫ് ഗോളിൽ റയൽ ആദ്യ മിനിറ്റുകളിൽ മുന്നിലെത്തിയെങ്കിലും രണ്ടു ഗോളുകൾ നേടി ബാർസ വിജയിക്കുകയായിരുന്നു.

9–ാം മിനിറ്റിലായിരുന്നു റയൽ താരം വിനിസ്യൂസ് ജൂനിയറിന്റെ ക്രോസ് ബാർസ താരത്തിൽ തട്ടി ഡിഫ്ലക്ട് ചെയ്തു വലയിലെത്തിയത്.

45–ാം മിനിറ്റിൽ സെർജി റോബർട്ടോ സമനില ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ ഫ്രാങ്ക് കെസ്സി ബാർസയെ വിജയത്തിലെത്തിച്ചു.

ആറാം മിനിറ്റിൽ റാഫിഞ്ഞയുടെ തകർപ്പനൊരു ഹെഡറിൽ ബാർസയ്ക്ക് ഗോൾ നേടാൻ സുവര്‍ണാവസരം ഒരുങ്ങിയെങ്കിലും റയല്‍ പ്രതിരോധം ഈ നീക്കം പരാജയപ്പെടുത്തുകയായിരുന്നു.

22–ാം വിജയവുമായി ബാർസിലോനയ്ക്ക് നിലവിൽ 68 പോയിന്റുകളാണുള്ളത്. 17 വിജയമുള്ള റയലിന് 56 പോയിന്റുകളുണ്ട്.