ബിസിസിഐ കരാറിൽ സഞ്ജുവും!

content-mm-mo-web-stories content-mm-mo-web-stories-sports sanju-samson-earns-maiden-bcci-annual-ontract content-mm-mo-web-stories-sports-2023 64ma8vkvm1lpp2trhkmndmpjbu 552u6tepm89cbpp4lp9jad8459

ബിസിസിഐ വാർഷിക കരാർ പട്ടികയിൽ മലയാളി താരം സഞ്ജു സാംസണും. ഒരു കോടി രൂപ പ്രതിഫലമുള്ള സി ഗ്രേഡിലാണ് സഞ്ജു ഉൾപ്പെട്ടത്. ഇതാദ്യമായാണ് ബിസിസിഐയുടെ കരാറിൽ സഞ്ജു ഇടംപിടിക്കുന്നത്.

ഏഴു കോടി രൂപ വാർഷിക പ്രതിഫലമുള്ള എ പ്ലസ് കരാറിൽ വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവർക്കൊപ്പം രവീന്ദ്ര ജഡേജയെയും ഉൾപ്പെടുത്തി.

ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവർക്ക് എ ഗ്രേഡിലേക്ക് (5 കോടി രൂപ) പ്രമോഷൻ ലഭിച്ചപ്പോൾ കെ.എൽ.രാഹുലിനെ എയിൽ നിന്ന് ബി ഗ്രേഡിലേക്ക് (3 കോടി) താഴ്ത്തി

നേരത്തേ സി കരാറിലായിരുന്ന ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് എന്നീ ബാറ്റർമാർക്ക് ബി ഗ്രേഡിലേക്ക് പ്രമോഷൻ ലഭിച്ചു

ഭുവനേശ്വർ കുമാര്‍, അജിൻ‌ക്യ രഹാനെ, ഇഷാന്ത് ശർമ, മയാങ്ക് അഗർവാൾ, ഹനുമാ വിഹാരി, വൃദ്ധിമാൻ സാഹ, ദീപക് ചാഹര്‍ എന്നിവരെ വാർഷിക കരാറിൽനിന്നു ബിസിസിഐ പൂർണമായും ഒഴിവാക്കി