ഐപിഎൽ ‘കളറാക്കി’ തമന്നയും രശ്മികയും

content-mm-mo-web-stories content-mm-mo-web-stories-sports rashmika-mandannatamannahh-bhatia-set-ipl-stage-on-fire-with-their-electrfying-performances 6kk7jkjqga0fos7upubo5sa02i 690l1f9sr3k16q0b8h7eeb3ovk content-mm-mo-web-stories-sports-2023

ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ പതിനാറാം സീസണ് വർണാഭമായ തുടക്കം.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ബോളിവുഡ് താരങ്ങളായ രശ്മിക മന്ദാന, തമന്ന ഭാട്ടിയ എന്നിവരുടെ നൃത്തവും അരിജിത് സിങ്ങിന്റെ ഗാനവും അരങ്ങേറി.

പ്രത്യേകം തയാറാക്കിയ വാഹനങ്ങളിലാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെയും ഗുജറാത്ത് ടൈറ്റൻസിന്റെയും ക്യാപ്റ്റൻമാർ വേദിയിലേക്കെത്തിയത്.

ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ വാഹനത്തിനു പിന്നാലെ പുലികളിയും വന്നു. ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധകരാണ് ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ അധികമെത്തിയതെന്ന കാര്യവും ശ്രദ്ധേയമായി.

നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഐപിഎൽ ട്രോഫി വേദിയിലേക്കെത്തിച്ചത്. ആദ്യ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിനുവിട്ടു.