ഡല്‍ഹിയെ വീഴ്ത്തി സഞ്ജുവും സംഘവും

41jrb33skqmcbpv7kq7s1npnv6 content-mm-mo-web-stories 5ncbc5cmtnka3tdo4a5j7p0g8i content-mm-mo-web-stories-sports ipl-2023-rajasthan-royals-vs-delhi-capitals-match content-mm-mo-web-stories-sports-2023

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് രാജസ്ഥാൻ റോയൽസിനു രണ്ടാം വിജയം

ഗുവാഹത്തിയിൽ നടന്ന മത്സരത്തില്‍ 57 റണ്‍സിനാണു രാജസ്ഥാൻ റോയല്‍സിന്റെ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. ഓപ്പണർമാരായ ജോസ് ബട്‍ലറിന്റെയും യശസ്വി ജയ്സ്വാളിന്റെയും അർധ സെഞ്ചറിക്കരുത്തിലാണു രാജസ്ഥാന്റെ കുതിപ്പ്

ഡൽഹിക്കായി ക്യാപ്റ്റൻ ഡേവിഡ് വാർണർ അർധ സെഞ്ചറിയുമായി പുറത്താകാതെ നിന്നെങ്കിലും മികച്ചൊരു കൂട്ടുകെട്ടില്ലാതെ പോയതാണ് മറുപടി ബാറ്റിങ്ങിൽ തിരിച്ചടിയായത്.

രണ്ടാം ജയത്തോടെ നാലു പോയിന്റുമായി രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

കളിച്ച മൂന്നു മത്സരങ്ങളും തോറ്റ ഡൽഹി ഒൻപതാം സ്ഥാനത്താണ്.

WEBSTORIES

manoramaonline.com/web-stories/sports.html