സ്വന്തം പരിശീലകരോട് തർക്കിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

content-mm-mo-web-stories content-mm-mo-web-stories-sports cristiano-ronaldo-involves-in-verbal-spat-with-coaching-staff 1i1js16u3bcq1qu0knqm5cvp7t content-mm-mo-web-stories-sports-2023 552k671ut2cenh005vsgntbt9k

കിങ്സ് കപ്പ് ഫുട്ബോളിന്റെ സെമി ഫൈനല്‍ പോരാട്ടത്തിനിടെ അൽ നസർ പരിശീലകരോടു തര്‍ക്കിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

ഗ്രൗണ്ടിൽനിന്നു മടങ്ങുമ്പോഴാണു ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം ടീമിന്റെ പരിശീലക സംഘത്തിനു നേരെ ദേഷ്യപ്പെടുകയും തർക്കിക്കുകയും ചെയ്തത്.

അൽ വെഹ്ദയോട് ഒരു ഗോളിനാണ് അൽ നസർ തോറ്റത്.

23-ാം മിനിറ്റിൽ ജീൻ ഡേവിഡ് ബീഗ്വലിന്റെ ഗോളിലായിരുന്നു അൽ വെഹ്ദ മുന്നിലെത്തിയത്.

53–ാം മിനിറ്റിൽ വെഹ്ദയുടെ അബ്ദുല്ല അൽ ഹഫിത് ചുവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും അൽ നസറിനെതിരെ ഗോൾ വഴങ്ങാതെ അവർ പിടിച്ചുനിന്നു.

‌മത്സരത്തിൽ പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം മികച്ചുനിന്ന അല്‍ നസറിന് ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല.