ഇന്ത്യൻ ബോക്സിങ് ഇതിഹാസം കൗർ സിങ് അന്തരിച്ചു

6f87i6nmgm2g1c2j55tsc9m434-list 2066e0sjis4n033jn5hngc3etu 1n84n67ajg9v0nul9ua4ms23el-list

ഹരിയാനയിലെ കുരുക്ഷേത്രയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൗർ സിങ് വ്യാഴാഴ്ച രാവിലെയാണു മരിച്ചത്.

74 വയസ്സായിരുന്നു. പത്മശ്രീ, അർജുന അവാർഡ് ജേതാവാണ്. 1982 ൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണം നേടി.

ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിക്കെതിരെയും പോരാടിയിട്ടുണ്ട്.

1979 ൽ ദേശീയ സീനിയർ ബോക്സിങ്ങിൽ പങ്കെടുത്ത കൗർ സിങ് തുടര്‍ച്ചയായി നാലു വട്ടം സ്വർണം നേടി.

1980 ൽ മുംബൈയില്‍ നടന്ന ഏഷ്യൻ ബോക്സിങ് ചാംപ്യൻ‌ഷിപ്പില്‍ സ്വർണം സ്വന്തമാക്കി. 1982ലെ ഏഷ്യൻ ഗെയിംസ് സ്വർണ നേട്ടത്തിനു ശേഷമാണു താരത്തിന് അർജുന, പത്മശ്രീ പുരസ്കാരങ്ങൾ ലഭിക്കുന്നത്.

WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/sports.html