ആഴ്സനലിനെ തകർത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി

2mtdbqogo704rsdi6c6vm187c2 6f87i6nmgm2g1c2j55tsc9m434-list 1n84n67ajg9v0nul9ua4ms23el-list

ഒന്നാം സ്ഥാനത്തുള്ള ആഴ്സനലിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കു തകർത്ത് ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്ത് മാഞ്ചസ്റ്റർ സിറ്റി.

സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കെവിൻ ഡിബ്രുയ്നെ ഇരട്ട ഗോളുകൾ നേടി.

ഏഴ്, 54 മിനിറ്റുകളിലായിരുന്നു ഡിബ്രുയ്നെയുടെ ഗോളുകൾ. ജോൺ സ്റ്റോൺസ് (46), എർലിങ് ഹലാൻഡ് (95) എന്നിവരും സിറ്റിക്കായി ഗോൾ‌ കണ്ടെത്തി.

റോബ് ഹോൾഡിങ്ങാണ് (86–ാം മിനിറ്റ്) ആഴ്സനലിന്റെ ആശ്വാസ ഗോൾ നേടിയത്, തോറ്റെങ്കിലും 33 കളികളിൽനിന്ന് 75 പോയിന്റുമായി ആഴ്സനലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

31 മത്സരങ്ങളില്‍നിന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് 73 പോയിന്റുണ്ട്. അടുത്ത രണ്ടു കളികൾ കൂടി വിജയിച്ചാൽ സിറ്റിക്ക് 79 പോയിന്റാകും.

WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/sports.html