മുംബൈ ഇന്ത്യൻസിന്റെ യുവ പേസർ അർജുൻ തെന്‍ഡുൽക്കറെ നായ കടിച്ചു
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനു മുൻപ് ലക്നൗ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വിഡിയോയിലാണ് അർജുൻ നായ കടിച്ച വിവരം പുറത്തുവിട്ടത്.
ലക്നൗ താരം യുദ്ധ്‍വിര്‍ സിങ്ങിനോട് സംസാരിക്കവെയാണ് അർജുൻ കഴിഞ്ഞ ദിവസം ഒരു നായ കടിച്ചെന്നു വെളിപ്പെടുത്തിയത്.
താരത്തിന്റെ പരുക്ക് ഗൗരവമുള്ളതല്ലെന്നാണു വിവരം. യുദ്ധ്‌വിർ സിങ് അർജുനോട് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോഴായിരുന്നു നായ കടിച്ച കാര്യം അർജുൻ വെളിപ്പെടുത്തിയത്.