മാഞ്ചസ്റ്റർ സിറ്റി ചാംപ്യൻസ് ലീഗ് ഫൈനലിൽ

content-mm-mo-web-stories 50ulsjdoepccv45m0ogccqjaov content-mm-mo-web-stories-sports content-mm-mo-web-stories-sports-2023 manchester-city-reach-the-champions-league-final 1ptie45c9do3gdrl7ikddf0ikq

എത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കാനെത്തിയ റയല്‍ മഡ്രിഡിന് അടിപതറി

ചാംപ്യൻസ് ട്രോഫി രണ്ടാംപാദ സെമിയിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സിറ്റി റയലിനെ തകർത്തുവിട്ടത്.

മഡ്രിഡിൽ നടന്ന ആദ്യ സെമി 1–1ന് സമനിലയായിരുന്നു. വമ്പൻ വിജയത്തോടെ സിറ്റിയുടെ ഫൈനൽ പ്രവേശം 5-1ന്.

ജൂൺ പത്തിന് രാത്രി തുർക്കിയിലെ ഇസ്താംബുളിൽ നടക്കുന്ന ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനാണ് സിറ്റിയുടെ എതിരാളികൾ.

ചാംപ്യൻസ് ലീഗിൽ വേഗത്തിൽ നൂറ് വിജയങ്ങൾ സ്വന്തമാക്കിയ പരിശീലകനെന്ന നേട്ടം പെപ് ഗാര്‍ഡിയോളയുടെ പേരിലായി.