ലക്നൗവിനെ തളച്ചു, മുംബൈ മുന്നോട്ട്

content-mm-mo-web-stories content-mm-mo-web-stories-sports 315rl3jnobniskkn6hch3vnk6d content-mm-mo-web-stories-sports-2023 ipl-2023-lsg-vs-mi 5oj01ignct759ob2ce97h6tipa

ആകാശ് മധ്‌വാൾ ലക്നൗ സൂപ്പർ ജയന്റ്സിനു മേൽ ഇടിത്തീ വർഷിച്ച എലിമിനേറ്റർ പോരാട്ടത്തിൽ, അനായാസ ജയവുമായി മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി

ലക്നൗ താരങ്ങൾ നിരുത്തരവാദപരമായ ബാറ്റിങ്ങിലൂടെ നിരാശപ്പെടുത്തിയ മത്സരത്തിൽ, 81 റൺസിനാണ് മുംബൈ ജയിച്ചുകയറിയത്.

3.3 ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മധ്‌വാളാണ് മുംബൈയുടെ വിജയശിൽപി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ, മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 182 റൺസ്.

മറുപടി ബാറ്റിങ്ങിൽ അമ്പേ തകർന്നുപോയ ലക്നൗ, 21 പന്തുകൾ ബാക്കിനിൽക്കെ 101 റൺസിന് എല്ലാവരും പുറത്തായി.