കോടികളും ബാർസയും വേണ്ട, മെസ്സിയുടെ ലക്ഷ്യങ്ങൾ

6f87i6nmgm2g1c2j55tsc9m434-list mo-sports-football-clubs-fcbarcelona mo-sports-football-lionelmessi 1v9saq9b4jse27jk9hg0csp61g 1n84n67ajg9v0nul9ua4ms23el-list mo-sports-football-clubs-psg

2007ൽ ഡേവിഡ് ബെക്കാം യുഎസിലെത്തിയ അതേ വഴിയിലൂടെയാണ് ലയണൽ മെസ്സിയും യുഎസിലേക്കു വരുന്നത്.

എംഎൽഎസ് ക്ലബ് ഇന്റർ മയാമി മതിയെന്നു മെസ്സി തീരുമാനിക്കാൻ പല കാരണങ്ങളുമുണ്ട്.

ലാഭവിഹിതം പങ്കുവയ്ക്കാമെന്ന ധാരണയാണ് മെസ്സിയുമായി എംഎൽഎസ് ഉണ്ടാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ

ലീഗിന്റെ സംപ്രേക്ഷകരായ ആപ്പിൾ പ്ലസ്, ജഴ്സി നിർമാതാക്കളായ അഡിഡാസ് എന്നിവർ ലാഭവിഹിതത്തിൽ നിശ്ചിത പങ്ക് മെസ്സിക്കു നൽകും.

മയാമി ക്ലബ്ബിലും മെസ്സിക്ക് ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തിട്ടുണ്ട്.

മെസ്സിക്ക് വിശ്രമജീവിതം യുഎസിലേക്കു മാറ്റാൻ താൽപര്യമുണ്ടെന്നു മുൻപേ സൂചനകളുണ്ടായിരുന്നു

ഇനി ടെൻഷനടിച്ചു കളിക്കേണ്ടെന്നു മെസ്സി തീരുമാനിച്ചതും ക്ലബ് മാറ്റത്തിൽ നിർണായകമായി