കെനിയയിൽ അവധിക്കാലം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ
ഭാര്യ അഞ്ജലിക്കും മകൾ സാറയ്ക്കുമൊപ്പമാണ് സച്ചിൻ മസായ് മാര സഫാരിക്ക് ഇറങ്ങിയത്.
മസായ് മാരയിൽനിന്നുള്ള ചിത്രങ്ങൾ സച്ചിൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുമുണ്ട്.
അഞ്ജലിക്കും സാറയ്ക്കുമൊപ്പം ജീപ്പിൽ ഇരിക്കുന്ന സച്ചിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്
ക്രിക്കറ്റ് മത്സരങ്ങളുടെ തിരക്കിലുള്ള സച്ചിന്റെ മകൻ അർജുൻ തെൻഡുൽക്കർ കുടുംബത്തോടൊപ്പമില്ല.
സാറ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റഗ്രാമിലിട്ടിരുന്നു.