സഞ്ജുവിന്റെ ‘ഹൈ റിസ്ക് ഗെയിം’

content-mm-mo-web-stories wasim-jaffer-expresses-concern-over-sanju-samson-approach content-mm-mo-web-stories-sports 5ib8366jj8a7td2qcpdm503bn content-mm-mo-web-stories-sports-2023 4rhmbb7o8jjg8nb22s26o6lc54

സഞ്ജു സാംസണിന്റേത് അപകടകരമായ ബാറ്റിങ് ശൈലിയാണെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ

ഏതു സമയത്തും പുറത്താകാനുള്ള സാധ്യതയാണു സഞ്ജുവിനു മുന്നിലുള്ള വെല്ലുവിളിയെന്ന് വസീം ജാഫർ പറഞ്ഞു.

വെസ്റ്റിൻഡീസിനെതിരായ സഞ്ജുവിന്റെ ബാറ്റിങ് മനോഹരമായിരുന്നു. എന്നാല്‍ ആ ഇന്നിങ്സ് ഹൈ റിസ്ക് ഗെയിമാണ്.

സഞ്ജു ബാറ്റിങ്ങിനായി എത്തിയതിനു പിന്നാലെ സിക്സർ അടിക്കാന്‍ തുടങ്ങി.

ഭാഗ്യത്തിന് ആദ്യ രണ്ടു സിക്സുകളും കൃത്യമായി കണക്ടായി– വസീം ജാഫർ വ്യക്തമാക്കി.

‘‘ടൈമിങ് മോശമായിരുന്നെങ്കിൽ സഞ്ജു അപ്പോൾ ഔട്ടാകുമായിരുന്നു. അതാണ് അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. നാലാം നമ്പരിലാണ് സഞ്ജു ബാറ്റിങ്ങിന് ഇറങ്ങിയത്. ആ സ്ഥാനത്ത് ഇത്രയും റിസ്കിൽ കളിക്കേണ്ടതുണ്ടോയെന്ന് എനിക്കു സംശയമുണ്ട്. ആക്രമണത്തിനൊപ്പം സ്ഥിരതയും പ്രധാനപ്പെട്ടതാണെന്നു സഞ്ജു തിരിച്ചറിയണം. ക്രീസിലെത്തുമ്പോൾ മുതൽ അടിച്ചുതകർക്കാൻ മാനേജ്മെന്റ് അനുവദിച്ചിട്ടുണ്ടെങ്കിൽ അതിൽ തെറ്റില്ല’’– വസീം ജാഫർ‌ പ്രതികരിച്ചു