സച്ചിൻ തെൻഡുൽക്കർ തുറന്നിട്ട ആ വാതിലിലൂടെ ഇതാ രോഹിത് ശർമയും ഏകദിന ക്രിക്കറ്റിന്റെ എലീറ്റ് ക്ലബ്ബിലേക്ക്.
രാജ്യാന്തര ഏകദിനത്തിൽ 10,000 റൺസ് എന്ന നേട്ടമാണ് രോഹിത് ശർമ ഇന്നലെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ പിന്നിട്ടത്.
ഈ നേട്ടം കൈവരിക്കുന്ന 15–ാം താരമാണ് രോഹിത്. അഞ്ചാമത്തെ ഇന്ത്യൻ താരവും.
2001ൽ ഇന്ത്യൻ താരം സച്ചിൻ തെൻഡുൽക്കറാണ് ഏകദിന ക്രിക്കറ്റിൽ ആദ്യമായി 10,000 റൺസ് തികച്ചത്.
ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ 10000 റൺസ് തികച്ച ബാറ്റർ വിരാട് കോലിയാണ്– 205 ഇന്നിങ്സുകൾ. രോഹിത്തിനാണ് രണ്ടാം സ്ഥാനം– 241 ഇന്നിങ്സുകൾ.