ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ആധികാരിക വിജയം നേടിയപ്പോൾ തകർന്നുവീണത് ഒരു കൂട്ടം റെക്കോർഡുകൾ കൂടിയാണ്.
7–ഏകദിന ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഏഴാമത്തെ ടോട്ടലാണ് ഇന്നലെ ശ്രീലങ്ക സ്വന്തം പേരിൽ കുറിച്ചത്.
2–ശ്രീലങ്കയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ഏകദിന ടോട്ടലാണിത്. 2012ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശ്രീലങ്ക 43 റൺസിന് പുറത്തായിരുന്നു.
10– ലങ്കൻ ഇന്നിങ്സിലെ 10 വിക്കറ്റും വീഴ്ത്തിയത് പേസ് ബോളർമാരാണ്. ഇതാദ്യമായാണ് ഇന്ത്യൻ പേസർമാർ ഒരു ഏഷ്യാ കപ്പ് മത്സരത്തിൽ 10 വിക്കറ്റും നേടുന്നത്.
1–ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്കോർ (50) എന്ന റെക്കോർഡ് ഇന്നലെ ലങ്കയുടെ പേരിലായി.