ഏഷ്യൻ ഗെയിംസിനായി ചൈനയിലേക്കു പോകാൻ സിംഗപ്പൂർ വിമാനത്താവളത്തിൽ ഇന്ത്യന്‍ ഫുട്ബോൾ ടീം കാത്തിരുന്നത് ഒൻപതു മണിക്കൂറിലേറെ
അതിന്റെ നിരാശ ടീമംഗങ്ങളുടെ മുഖത്ത് തെളിഞ്ഞു കാണാം.
16ന് ഏഷ്യൻ ഗെയിംസിനായി യാത്ര തിരിക്കേണ്ടിയിരുന്ന ടീമിന് ഇന്നലെ പുലർച്ചെയാണ് ഡൽഹിയിൽ നിന്നു പുറപ്പെടാനായത്.
പ്രാദേശിക സമയം രാവിലെ ഏഴിന് സിംഗപ്പുരിലെത്തിയെങ്കിലും അവിടെ നിന്ന് ഹാങ്ചോവിലേക്കുള്ള വിമാനം വൈകിട്ട് 4.30ന്.
ഒടുവിൽ ഹാങ്ചോവിലെ ഹോട്ടലിൽ എത്തിയത് രാത്രി പത്തിനുശേഷവും.