ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കു തിരിച്ചടിയായി ഹാർദിക് പാണ്ഡ്യയുടെ പരുക്ക്
ബംഗ്ലദേശിനെതിരായ മത്സരത്തിലെ ഒൻപതാം ഓവറിൽ പന്തെറിയുന്നതിനിടെയാണ് ഹാർദിക്കിന് കാലിൽ പരുക്കേറ്റത്.
തുടർന്ന് ടീം ഫിസിയോമാരെത്തി താരത്തെ പരിശോധിച്ചു.
മുടന്തിയാണ് ഹാര്‍ദിക് ഗ്രൗണ്ട് വിട്ടത്.
ബംഗ്ലദേശിനെതിരെ തന്റെ ആദ്യ ഓവറിലെ മൂന്നു പന്തുകൾ എറിഞ്ഞതിനു പിന്നാലെയായിരുന്നു താരത്തിനു പരുക്കേറ്റത്.