ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി പോരാട്ടത്തിൽ ചുവപ്പു കാർഡ് കണ്ട മിലോസ് ഡ്രിൻസിച്ചിനും മുംബൈയുടെ വാൻ നീഫിനും 3 മത്സര വിലക്ക്
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതിയാണു ശിക്ഷ വിധിച്ചത്.
അപ്പീൽ നൽകാൻ 10 ദിവസം അനുവദിച്ചിട്ടുണ്ട്.
ഡ്രിൻസിച്ചിനു വിലക്കു വീഴുന്നതു ബ്ലാസ്റ്റേഴ്സിനു കടുത്ത തിരിച്ചടിയാകും.
മോണ്ടിനെഗ്രോ സ്വദേശിയായ ഈ സെന്റർ ബാക്കിന്റെ മികവിലാണു ടീമിന്റെ പ്രതിരോധം ഉറച്ചു നിൽക്കുന്നത്.