കലൂർ സ്റ്റേഡിയത്തിൽ മഞ്ഞപ്പടയെ ആവേശത്തിലാക്കി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമാനോവിച്.
10 മത്സരങ്ങളുടെ വിലക്കു കാലം കഴിഞ്ഞ് ഒഡിഷയ്ക്കെതിരായ മത്സരത്തിലാണ് ഇവാൻ സ്റ്റേഡിയത്തിലേക്കു തിരിച്ചെത്തിയത്.
ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ആശാനെ സ്വീകരിക്കാൻ മഞ്ഞപ്പട ഈസ്റ്റ് ഗാലറിയിൽ ഒരുക്കിയത് വമ്പൻ ടിഫോ
'രാജാവ് മടങ്ങിയെത്തുന്നു ' എന്ന വരികളോടെ ആശാന്റെ മുഖം ആയിരുന്നു ടിഫോയിൽ ജ്വലിച്ചത്.
മത്സരം 2–1ന് വിജയിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശം ഇരട്ടിയാക്കി.
ദിമിത്രിയോസ് ഡയമെന്റകോസ്, അഡ്രിയൻ ലൂണ എന്നിവരാണു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്കോറർമാർ