നെതർലൻഡ്സിന്റെ അട്ടിമറിക്കുതിപ്പിൽ ബംഗ്ലദേശിനും അടിതെറ്റി.
ബംഗ്ലദേശിനെ 87 റൺസിന് കീഴടക്കിയ ഓറഞ്ച് പട ഏകദിന ലോകകപ്പിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി.
230 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിനെ 142 റൺസിന് ഓൾഔട്ടാക്കിയ ഉജ്വല ബോളിങ് മികവാണ് വിജയത്തിൽ നിർണായകമായത്.
സ്കോർ: നെതർലൻഡ്സ് 50 ഓവറിൽ 229ന് ഓൾഔട്ട്. ബംഗ്ലദേശ് 42.2 ഓവറിൽ 142ന് ഓൾഔട്ട്.
അഞ്ചാം തോൽവിയോടെ ബംഗ്ലദേശിന്റെ സെമിഫൈനൽ സാധ്യത അസ്തമിച്ചു.