30 OCTOBER 2023
ജർമനിയിൽ ഹാരി മാജിക്
6f87i6nmgm2g1c2j55tsc9m434-list 1fd0cnq79lnt9qqdvb02kjr9cu 1n84n67ajg9v0nul9ua4ms23el-list
ജർമൻ ബുന്ദസ്‍ലിഗയിൽ ഹാരി കെയ്ന് ഹാട്രിക്.
ബയൺ മ്യൂണിക്ക് ഡാംസ്റ്റാറ്റിനെ 8–0നു തകർത്ത മത്സരത്തിലാണ് ഹാരി കെയ്ൻ മിന്നിത്തിളങ്ങിയത്.
രണ്ടാം പകുതിയിലായിരുന്നു ബയണിന്റെ 8 ഗോളുകളും.
51–ാം മിനിറ്റിൽ ഒരു ഡൈവിങ് ഹെഡറിലൂടെ ആദ്യ ഗോൾ നേടിയ കെയ്ൻ 69–ാം മിനിറ്റിൽ അലയൻസ് അരീന സ്റ്റേഡിയത്തെ ത്രസിപ്പിച്ച് വീണ്ടും ലക്ഷ്യം കണ്ടു.
സെന്റർ സർക്കിളിൽ നിന്ന് കെയ്ൻ ഉയർത്തിയടിച്ച പന്ത് 60 മീറ്റർ അകലെ എതിർ ഗോൾപോസ്റ്റിൽ ചാഞ്ഞിറങ്ങി.
88–ാം മിനിറ്റിൽ കെയ്ൻ ഹാട്രിക്കും തികച്ചു.
WEBSTORIES
Web Stories
https://www.manoramaonline.com/web-stories/sports.html